കമല ഭഗവത് എന്നും പ്രചോദനം……...
ഗവേഷണ രംഗത്തെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കമല ഭഗവത് എന്ന പേരാണ്. ഡിഗ്രി കഴിഞ്ഞ് ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ തുടർപഠനത്തിനായി ആയി അപേക്ഷ സമർപ്പിക്കുകയും ഒരു സ്ത്രീ ആയതു കൊണ്ടുമാത്രം സി വി രാമൻ അപേക്ഷ നിരസിക്കുകയും ചെയ്തു. ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിരുചി, സർ സി വി രാമൻറെ ഓഫീസിനുമുന്നിൽ സത്യാഗ്രഹം ഇരിക്കാൻ അവരെ പ്രേരിപ്പിച്ചു. ഒടുവിൽ ഒരുപാട് നിബന്ധനകളോടെ ഗവേഷണത്തിന് അനുമതി നൽകുകയും ചെയ്തു. അവിടെയുള്ള ഉള്ള പുരുഷ ഗവേഷകരും ആയി യാതൊരു വിധത്തിലും ഇടപഴകരുത് എന്നും രാത്രികാലങ്ങളിൽ ഗവേഷണം അനുവദിക്കുകയില്ലെന്നും ഉള്ള കാര്യങ്ങൾ അതിൽ പ്രധാനപ്പെട്ടവയാണ്. ഒരു വലിയ ശാസ്ത്രജ്ഞനായ സി വി രാമനിൽ നിന്നും ഇങ്ങനെയൊരു അനുഭവം അവർ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഏതാണ്ട് ഒരു വർഷത്തിനുശേഷം കമലയുടെ ഗവേഷണത്തിൽ സംപ്രീതനാവുകയും അവരെ മറ്റു ഗവേഷകരെ പോലെ അവരെ അംഗീകരിക്കുകയും ചെയ്തു. തുടർവർഷങ്ങളിൽ മറ്റു വനിതാ ഗവേഷകർക്കും സ്ഥാപനത്തില്‍ പ്രവേശനം നൽകുകയുണ്ടായി. ബിരുദാനന്തരബിരുദ പഠനത്തിനു ശേഷം പ്രശസ്തമായ ആയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ തുടർ ഗവേഷണത്തിന് പ്രവേശനം ലഭിക്കുകയും ചെയ്തു. ഗവേഷണ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയായി അവർ അറിയപ്പെടുകയും ചെയ്യുന്നു. ബയോകെമിസ്ട്രിയിൽ വളരെ ഉന്നതമായ നിലയിൽ ഗവേഷണം നടത്താനും പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനം സേവനമനുഷ്ഠിക്കാനും അവർക്ക് സാധിച്ചു. ഗവേഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതി അവാർഡ് നൽകി അവരെ ആദരിക്കുകയുമുണ്ടായി.
അവലംബം : https://feminisminindia.com/2017/12/25/kamala-sohonie-phd-science/
അവലംബം : https://feminisminindia.com/2017/12/25/kamala-sohonie-phd-science/